മൂന്നു നിഴല്‍ കവിതകള്‍
വീരാന്‍ കുട്ടി
വീരാന്‍ കുട്ടി
1. പെണ്‍ മുഖം
പെറ്റിട്ട ഉടനെ ഇഴഞ്ഞുപോയ
രാത്രിയുടെ കുഞ്ഞുങ്ങളാണ് നിഴലുകള്‍
നിഴലുകള്‍ ഇല്ലാതിരുന്നെങ്കില്‍
രാത്രിയുടെ മുഖം പകല്‍ എങ്ങനെ ഓര്‍ത്തെടുക്കുമായിരുന്നു?
രാത്രിയുടെ കുഞ്ഞുങ്ങളാണ് നിഴലുകള്‍
നിഴലുകള്‍ ഇല്ലാതിരുന്നെങ്കില്‍
രാത്രിയുടെ മുഖം പകല്‍ എങ്ങനെ ഓര്‍ത്തെടുക്കുമായിരുന്നു?
2. വെയില്‍
വെയില്‍
ഇടയ്ക്കൊക്കെ വന്ന്
താമസിക്കാറുണ്ടീ-
മരത്തില്‍
അതു
കുടഞ്ഞിട്ട
തൂവല്‍
കിടപ്പുണ്ട്
ചുവട്ടില്‍.
ഇടയ്ക്കൊക്കെ വന്ന്
താമസിക്കാറുണ്ടീ-
മരത്തില്‍
അതു
കുടഞ്ഞിട്ട
തൂവല്‍
കിടപ്പുണ്ട്
ചുവട്ടില്‍.
3. എഴുന്നേറ്റു നില്‍ക്കാന്‍
എഴുന്നേറ്റു നില്‍ക്കാനുള്ള
നിഴലിന്‍റെ ആഗ്രഹമാണ് മരങ്ങള്‍
നിഴലിന്‍റെ ആഗ്രഹമാണ് മരങ്ങള്‍
No comments:
Post a Comment