Search This Blog

Monday 14 July 2014

Vanantharam - Sangeetha Nair

വനാന്തരം
Sangeetha Nair
***********
ഇലത്തണുപ്പിലായ്
കനത്തു തിങ്ങുന്ന
കടുത്ത പച്ചകള്‍
മരത്തുടര്‍ച്ചകള്‍
കുളിരു കുത്തുന്ന
കാട്ടുപൊന്തകള്‍
കിളിച്ചിലപ്പുകള്‍
കരള്‍ക്കിതപ്പുകള്‍
അതിരഹസ്യമാം
പുതുവിടര്‍ച്ചകള്‍
സുഖദഗന്ധങ്ങള്‍
മൃദുപരാഗങ്ങള്‍
വഴികള്‍ മായ്ച്ചിടും
മഴച്ചതുപ്പുകള്‍
പിണഞ്ഞു പൊന്തുന്ന
പഴയ വേരുകള്‍
മരണ ഭീതകം
വിജന വീഥികള്‍
തളിരിളക്കങ്ങള്‍
നിഴലനക്കങ്ങള്‍
ഇടയില്‍ വന്യമാം
രതിയുണര്‍ച്ചകള്‍
പിടിയില്‍ നില്‍ക്കാതെ
കുതറും തൃഷ്ണകള്‍
അകലെയോര്‍മ്മപോല്‍
പുഴയൊഴുക്കിന്റെ
സ്വനമുഴക്കങ്ങള്‍
ജലതരംഗങ്ങള്‍
ഇനിയുമുള്ളിലാ -
യിരുളു കത്തുന്ന
മിഴികളെത്താത്ത
ഘനതുരങ്കങ്ങള്‍
വനാന്തരം , മനസ്സിന്റെ
ഗുഹാന്തരം !

1 comment:

Related Posts Plugin for WordPress, Blogger...