തിരുവോണം
..............വിജയലക്ഷ്മി
..............വിജയലക്ഷ്മി
ഗ്രാമസൌഭാഗ്യങ്ങളില്‍ നിന്നുമജ്ഞാതo വന--
ശ്രേണിപോല്‍ നിഗൂഢമാം നഗരം പൂകുന്നേരം
കാട്ടുതൃത്താവിന്‍ രൂക്ഷഗന്ധവും കണക്കറ്റു
പൂത്ത പാല തന്‍ മദഗന്ധവും ദൂരെപ്പോകെ,
നിര്ഗ്ഗന്ധപുഷ്പങ്ങള്‍ തന്‍ നഗരോദ്യാനം; തങ്ങള്‍--
ക്കെത്താത്തസ്വര്ണ്ണുപ്പുള്ളിമാനിനെപ്പിടിക്കുവാന്‍
എത്തുവോര്‍ വിധേയരോടൊത്തു നാരിമാര്‍, ദീപ
മുഗ്ദ്ധ ശോഭയാല്‍ത്തങ്കം പൂശിയോരലംകൃത ര്‍,
അര്‍ത്ഥകാമങ്ങള്‍ തീര്‍ത്ത വാതകക്കൊലക്കളം
സ്വേച്ഛയാ വരിച്ചോരാമവര്‍ തന്‍ മദ്ധ്യേ വീണ്ടും,

ഓണമേന്നൊരോമനപ്പേരിലുല്‍സവച്ചായം
മോടിയേറ്റുമീ മരക്കുതിര, അചേതനം
ചാടിലെത്തുന്നൂ, മഹാപ്രാകാരമതിന്മു്ന്നി--
ലാളുകള്‍ സാഹ്ലാദരായ് മലര്ക്കെ ത്തുറക്കുന്നു.
അറിവീലതിന്നുള്ളില്ച്ചു രുളും നാശം, ചുറ്റു--
മമിതാഹ്ലാദാരവസാഗരമലയ്ക്കുമ്പോള്‍.
മോടിയേറ്റുമീ മരക്കുതിര, അചേതനം
ചാടിലെത്തുന്നൂ, മഹാപ്രാകാരമതിന്മു്ന്നി--
ലാളുകള്‍ സാഹ്ലാദരായ് മലര്ക്കെ ത്തുറക്കുന്നു.
അറിവീലതിന്നുള്ളില്ച്ചു രുളും നാശം, ചുറ്റു--
മമിതാഹ്ലാദാരവസാഗരമലയ്ക്കുമ്പോള്‍.
നാലുനാള്‍ വാരിക്കോരിത്തൂവിയ വെളിച്ചത്തിന്‍
പാലൊളി വരുംകാലത്തിരുളായ് മാറിപ്പോകെ,
നഗരം പരാജിതം, സര്വ്വസമ്പത്തും കപ്പല്‍--
പ്പട നേടുന്നൂ, പരദേശികള്‍ മുന്നെപ്പോലെ.
ഗ്രാമസൌഭാഗ്യങ്ങളില്‍ക്കുളിച്ചെത്തുമ്പോള്‍, മെയ്യി--
ലാകെയഭൃoഗം പൂണ്ടു നില്ക്കുകയല്ലോ, കടല്‍--
രാജധാനിയും പുരം ചൂഴുമൈശ്വര്യങ്ങളും.
കായലെന്തോതീ? മേലേ പാറുമുല്‍സവക്കൊടി--
ക്കൂറയാല്‍ നാകം മണ്ണില്‍ത്താണിറങ്ങുമെന്നാണോ?
മരണം മറക്കുവാന്‍ മ ണ്‍മറഞ്ഞവര്‍തന്ന
മധുവാണെന്നോ? പണ്ട് പണ്ടാണു, വിദൂരമ--
പ്പൂര്വ്വസന്ധ്യകള്‍; ശുദ്ധ ഗോമയം വൃത്താകാരം
ഭൂമിദേവിതന്‍ ചാന്തുപൊട്ടുപോലുരുക്കിയും
ഭൂരിപുഷ്പങ്ങള്‍ തുമ്പക്കുടത്തിന്‍ ചുറ്റും വച്ചും
ഏഴതന്‍ മുറ്റം തമ്പുരാന്റെ്തെന്നൂറ്റംകൊണ്ടു.
കുടിലില്‍, ലക്ഷ്മീദേവിതന്നെയാണെഴുന്നള്ള--
ത്തസുരാധിപന്നന്നേയ്ക്കൊക്കേയുമൊരുക്കീടാന്‍.
തോറ്റുപോയല്ലോ ദേവലോകമാ മഹാത്മാവെ--
യോര്ത്തമാനുഷര്‍ ശ്രാദ്ധശുദ്ധിയാല്‍ ശ്രീയേന്തുമ്പോ ള്‍.
തെളിവാര്ന്നൊ രാത്തൃപ്ത നയനങ്ങളെ,ങ്ങിങ്ങു--
തെരുവില്‍ മാരീചനെത്തിരയേ? കണ്ടെത്താതെ
ഭവനാന്തികേതിരിച്ചെത്തി, വെണ്പിറാക്കള്തന്‍
കുറുകല്‍ കേട്ടുച്ചത ന്‍ മഹസ്സില്‍ മയങ്ങുമ്പോള്‍
വെയില്ചായുമ്പോ,ഴിളംതിണ്ണമേല്സ്സാ യംകാലം
നുകരാനിരിക്കുമ്പോള്ക്കാണുക, വിശ്രാന്തിതന്‍
ദിനമായ് മഹത്വത്തിന്‍ രക്തസാക്ഷ്യമായ് മുന്നില്‍
വിനയാന്വിതം വന്നു നില്പതേ തിരുവോണം!

No comments:
Post a Comment